28-rank
മഹാത്മാഗാന്ധി സർവ്വകലാശാല 2020 മാർച്ചിൽ നടത്തിയ ഡിഗ്രി പരീക്ഷ യിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസിന് 3ാം റാങ്ക് നേടിയ അശ്വതി ദേവി.എസ്, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസത്തിന് 6ാം റാങ്ക് നേടിയ രേഷ്മ.ആർ.നായർ എന്നിവരെ പത്തനംതിട്ട എൻ.എസ് എസ് കരയോഗം യൂണിയൻ പ്രസിഡന്റും കോളേജ് ഭരണസമിതി ചെയർമാനുമായ അഡ്വ.സി.എൻ. സോമനാഥൻ നായർ അനുമോദിച്ചപ്പോൾ

പത്തനംതിട്ട : മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ഡിഗ്രി പരീക്ഷയിൽ ബി.എസ് സി കമ്പ്യൂട്ടർ സയൻസിന് 3ാം റാങ്ക് നേടിയ അശ്വതി ദേവി.എസ്, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസത്തിന് 6ാം റാങ്ക് നേടിയ രേഷ്മ.ആർ.നായർ എന്നിവരെ മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജ് അനുമോദിച്ചു. പ്രിൻസിപ്പൽ പ്രൊഫ:ഡോ.കെ.ആർ.സുകു മാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട എൻ.എസ് എസ് കരയോഗം യൂണിയൻ പ്രസിഡന്റും കോളേജ് ഭരണസമിതി ചെയർമാനുമായ അഡ്വ.സി.എൻ.
സോമനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ഭരണസമിതി വൈസ് ചെയർമാൻ അഡ്വ.ഹരിദാസ് ഇടത്തിട്ട മുഖ്യപ്രഭാഷണം നടത്തി.
കമ്മറ്റി അംഗങ്ങളായ പി.ഡി.പത്മകുമാർ, വള്ളിക്കോട് ഹരികുമാർ, അഡ്വ. കെ.പി.സുനിൽകുമാർ, അഡ്വ.ജയകുമാർ, കെ.സരോജ്കുമാർ, കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ:ജ്യോതി.ആർ, നാക്ക് അക്രഡിറ്റേഷൻ കോഓർഡിനേറ്റർ പ്രാഫ.സ്മിത.ജി.കുറുപ്പ് എന്നിവർ , പ്രൊഫ:ആർ.രാധിക, പ്രൊഫ:ദിവ്യ.എസ്.എസ് എന്നിവർ പ്രസംഗിച്ചു.