പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 167പേർക്ക് കൊവിഡ്
സ്ഥിരീകരിച്ചു. 49പേർ രോഗമുക്തരായി
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 9പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 14പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 144പേർ സമ്പർക്കത്തിലൂടെരോഗം ബാധിച്ചവരുമാണ്.
ആകെരോഗമുക്തരായവരുടെ എണ്ണം 2118 ആണ്.
ജില്ലക്കാരായ 914 പേർ ചികിത്സയിലാണ്. ഇതിൽ 885പേർ ജില്ലയിലും 29പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 194പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 150പേരും അടൂർ ജനറൽ ആശുപത്രിയിൽ 3പേരും, റാന്നിമേനാംതോട്ടം സി.എഫ്.എൽ.ടി.സി യിൽ 82 പേരും പന്തളം അർച്ചന സി.എഫ്.എൽ.ടി.സി യിൽ 95പേരും കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ്‌കോളേജ് സി.എഫ്.എൽ.ടി.സി യിൽ 255പേരും പത്തനംതിട്ട ജിയോ സി.എഫ്.എൽ.ടി.സി യിൽ 104പേരും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 34പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 917പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്ന് പുതിയതായി 164പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട : പന്തളം നഗരസഭയിലെ എല്ലാ വാർഡുകൾ, കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 10 (ചിറ്റക്കാട്ട് ഭാഗം) എന്നീ സ്ഥലങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
നിയന്ത്രണം ദീർഘിപ്പിച്ചു
പത്തനംതിട്ട : പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ് എന്നീ സ്ഥലങ്ങളിൽ 28 മുതൽ ഏഴു ദിവസത്തേക്കും, പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ടിൽ 29 മുതൽ ഏഴു ദിവസത്തേക്കും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
പത്തനംതിട്ട : ഇലന്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട്, അഞ്ച്, വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്, കുളനട ഗ്രാമ പഞ്ചായത്തിലെ വാർഡ് ആറ്, വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 12, പന്തളം തെക്കേക്കര ഗ്രാമപഞ്ചായ ത്തിലെ വാർഡ് 10, ആറന്മുള ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.