ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിലെയും ഏഴ് പഞ്ചായത്തുകളിലെയും 34, 379 ഗാർഹിക കണക്ഷനുകൾ വഴി 1.6 ലക്ഷം ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആല, പുലിയൂർ, ബുധനുർ, പാണ്ടനാട്, മുളക്കുഴ, വെണ്മണി, ചെറിയനാട് പഞ്ചായത്തുകളിലേക്കും ചെങ്ങന്നൂർ നഗരസഭയ്ക്കും വേണ്ടിയുള്ള കിഫ്ബിയുടെ സഹായത്തോടെയുള്ള 199.13 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിർമ്മാണഉദ്ഘാടനം മുളക്കുഴ സി സി പ്ലാസ ഓഡിറ്റോറിയത്തിൽ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ എം ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെഡബ്‌ളിയുഎ ടെക്‌നിക്കൽ അംഗം ജി ശ്രീകുമാർ.,
ചെങ്ങന്നൂർ നഗരസഭ ചെയർമാൻ കെ ഷിബു രാജൻ, ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് പി സി അജിത, വൈസ് പ്രസിഡന്റ് ജി വിവേക്, പഞ്ചായത്തു പ്രസിഡന്റുമാരായ രശ്മി രവീന്ദ്രൻ, കെ കെ രാധമ്മ, ടി ടി ഷൈലജ, ജില്ലാ പഞ്ചായത്തംഗങ്ങളായ വി വേണു, ജോജി ചെറിയാൻ, എം എച്ച് റഷീദ്, പുഷ്പലത മധു, അഡ്വ.ഉമ്മൻ ആലുംമ്മൂട്ടിൽ, സതീഷ് ചെറുവല്ലൂർ ,ഗിരീഷ് ഇലഞ്ഞിമേൽ, ശശികുമാർ ചെറുകോൽ,വത്സമ്മ എബ്രഹാം, എൻ എ രവീന്ദ്രൻ, ശമുവേൽ ഐപ്പ് ടി അനിത കുമാരി എന്നിവർ സംസാരിച്ചു. സജി ചെറിയാൻ എംഎൽഎ സ്വാഗതം പറഞ്ഞു.