28-ksfe
പത്തനംതിട്ട ജില്ലയിൽ കെ.എസ്.എഫ്. ഇ യുടെ രണ്ട് പുതിയ ശാഖകൾ പ്രവർത്തനമാരംഭിച്ചു. ആറന്മുള എംഎൽ എ വീണാ ജോർജ്ജാണ് രണ്ട് ശാഖകളുടേയും ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട - ജില്ലയിൽ കെ.എസ്.എഫ്. ഇ യുടെ രണ്ട് പുതിയ ശാഖകൾ പ്രവർത്തനമാരംഭിച്ചു. ഇലവുംതിട്ട (609 ) ,ഓതറ (613 ) എന്നിവയാണ് ശാഖകൾ. വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൊവിഡ് കാലത്ത് സാധാരണക്കാർ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ കെ.എസ്.എഫ്.ഇ നടത്തിയ ഉദ്യമങ്ങൾ ശ്ലാഘനീയമാണെന്ന് എം എൽ എ പറഞ്ഞു. കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനങ്ങളിൽ കെ.അനന്തഗോപൻ ,മുൻ എംഎൽഎ കെ.സി.രാജഗോപാലൻ, ,ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയ ദേവി ,മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് എൻ .ഗോപാലകൃഷ്ണക്കുറുപ്പ് , കെ.എസ്.എഫ്.ഇ പത്തനംതിട്ട റീജിയണൽ മാനേജർ വി. സാംബുജി എന്നിവർ പങ്കെടുത്തു.