പന്തളം : തിരുവനന്തപുരം സെക്രട്ടേറിയേറ്റിൽ നടന്ന തീപിടിത്തത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും ഇതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഫയലുകൾ കത്തി നശിച്ചതിനെകുറിച്ച് അന്വേഷണം നടത്തണമെന്നും കെ.പി.സി.സി ന്യൂനപക്ഷ സെൽ പന്തളം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ബ്ലോക്ക് ചെയർമാൻ സോളമൻ വരവുകാലായിൽ അദ്ധ്യക്ഷത വഹിച്ചു.യോഗം ജില്ലാ ചെയർമാൻ ഷാജി കുളനട ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ. വിജയകുമാർ,പ്രൊഫ.അബ്ദുൾ റഹ്മാൻ, കെ.പി.മത്തായി,നജീർ, കുഞ്ഞുമോൻ,നസീമാ ഷാജി എന്നിവർ സംസാരിച്ചു.