തിരുവല്ല: സർക്കാരിന്റേയും കൺസ്യൂമർഫെഡിന്റേയും സഹകരണത്തോടെ കുറ്റപ്പുഴ സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത തുടങ്ങി. ബാങ്ക് പ്രസിഡന്റ് പി.എസ് ലാലൻ നിർവഹിച്ചു. ബാങ്കിന്റെ ബഥേൽപടി ബ്രാഞ്ചിലാണ് ഓണചന്ത ക്രമീകരിച്ചിരിക്കുന്നത്. ബാങ്ക് ഭരണസമിതി അംഗങ്ങളായ മറിയാമ്മ ജേക്കബ്, ഡോ.റജിനോൾഡ് വർഗീസ്,സിന്ധു ,സെലിനാമ്മ, ഇന്ദിരാമ്മ,വർഗീസ് വർഗീസ്,രമേശ്.ടാജ്, അലികുഞ്ഞ്, ലിസി, ജീവനക്കാരായ തോമസ് ചെറിയാൻ, ശോഭന, ആതിര, ജോജി, നസീമ,സുബാഷ് എന്നിവർ നേതൃത്വം നൽകി.