28-sunny-markose
സണ്ണി മാർക്കോസ്‌

പത്തനംതിട്ട : തിരുവനന്തപുരം തിലകൻ സ്മാരകവേദിയുടെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മാദ്ധ്യമ പുരസ്‌കാരം ദേശാഭിമാനി പത്തനംതിട്ട ബ്യൂറോയിലെ ചീഫ് സബ് എഡിറ്റർ സണ്ണി മാർക്കോസിന് ലഭിച്ചു. ശിൽപവും പ്രശസ്തി പത്രവും ക്യാഷ് അവാർഡുമാണ് ലഭിക്കുക. സെപ്തംബർ 24ന് കോട്ടയം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും. മൂന്ന് പതിറ്റാണ്ടായി മാദ്ധ്യമ രംഗത്തുള്ള സണ്ണി മാർക്കോസിന്‌ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം നൽകുന്നത്. അവാർഡ് തുക മുതിർന്ന നാടക കലാകാരൻമാർക്ക് ചികിൽസാ സഹായമായി നൽകാൻ സംഘാടകർ തീരുമാനിച്ചു. കുമ്പനാട് സ്വദേശിയാണ് സണ്ണി മാർക്കോസ്.