മല്ലപ്പള്ളി: കൊവിഡ് വ്യാപനനിർണയത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെയും താലൂക്ക് ഓഫിസിലെയും ജീവനക്കാർക്ക് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തി. 117 ജീവനക്കാരിൽ പരിശോധന നടത്തിയതിൽ ആരും തന്നെ കൊവിഡ് പോസിറ്റീവ് ആയില്ല.കുന്നന്താനം സി.എച്ച്‌സി.യിലെ ഡോ.സൂര്യ, താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ രമ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.