നാരങ്ങാനം : സ്വർണ കള്ളക്കടത്തു കേസിലെ പ്രതികളെ സംരക്ഷിക്കാൻ സെക്രെട്ടറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിലെ അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാന ഫയൽലുകൾ തീ വെച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ചു നാരങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം പ്രകടനവും യോഗവും ആലുങ്കൽ ജംഗ്ഷനിൽ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.സ് സിജു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രമേശ് എം.ആർ ആദ്ധ്യക്ഷത വഹിച്ചു ഡി.സി.സി മെമ്പർ ശ്രീകാന്ത് കളരിക്കൽ, മൃദുൽ എം,ബ്ലോക്ക് സെക്രട്ടറി പി.കെ ശ്രീധരൻ നായർ, സി.വി ഷാമുവൽ, ജെയ്‌മോൻ,ജോജി തോമസ് ബിജു മലയിൽ,സന്തോഷ് പാറയിൽ രാരിച്ചൻ എന്നിവർ സംസാരിച്ചു.