പത്തനംതിട്ട: പ്രവാസികൾ അടക്കമുള്ള ആയിരക്കണക്കിന് നിക്ഷേപകരെ പറ്റിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കോന്നി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫൈനാസിയേഴ്‌സിലെ തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉടമകളെ അറസ്റ്റ് ചെയ്യണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
കുടുംബാംഗങ്ങളുടെ പേരിൽ ഉപകമ്പനികൾ രൂപീകരിച്ച് നിക്ഷേപ തുക വകമാറ്റുകയും കോടിക്കണക്കിന് രൂപ വില വരുന്ന ഭൂമിയും മറ്റ് സ്വത്തുക്കളും വില്പ്പന നടത്തുകയും ചെയ്ത തട്ടിപ്പ് മനസിലാക്കുന്നതിൽ പൊലീസിന്റെ ഇൻറലിജൻസ് വിഭാഗം വീഴ്ച വരുത്തിയതായി അദ്ദേഹം കുറ്റപ്പെടുത്തി.