മുട്ടത്തുകോണം : സെക്രട്ടേറിയറ്റിലെ തീപിടിത്തം എൻ.ഐ.എ അന്വേഷിക്കുക, അഴിമതി സർക്കാർ രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങളെ ഉന്നയിച്ച് ചെന്നീർക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിദിനം ആചരിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി വിനീത അനിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വർഗീസ് മാത്യു അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ബോധേശ്വരപ്പണിക്കർ, രാജേന്ദ്രൻ ടി.സി.,മണികണ്ഠൻ,രവീന്ദ്രൻ പിള്ള, മാത്യു പെനിയേൽ,കോശി,ജോബി,തോമസ്, എം.എസ്.വർഗീസ് എന്നിവർ സംസാരിച്ചു.