പത്തനംതിട്ട: സാമൂഹിക സന്നദ്ധസേനയിലെ വോളന്റിയർമാർ സാമൂഹിക സന്നദ്ധസേനാ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ഓൺലൈൻ പരിശീലന പരിപാടികളിൽ പങ്കെടുക്കണം. വോളന്റിയർമാർ www.sannadhasena.kerala.gov.in എന്ന വെബ്‌സൈറ്റിൽ കയറി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ' Upcoming Live Events' എന്ന ടാബ് തെരഞ്ഞെടുത്ത് സമയം തെരഞ്ഞെടുത്ത് സെൻഡ് ചെയ്യുക. ഇതിനു ശേഷം പരിശീലന തീയതിയിൽ തെരഞ്ഞെടുത്ത സമയത്ത് www.sannadhasena.kerala.gov.in എന്ന വെബ്‌സൈറ്റിൽ കയറി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് വോളന്റിയർമാർ ഓൺലൈൻ പരിശീലന പരിപാടിയിൽ പങ്കെടുക്കണം. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന വോളന്റിയർമാർക്ക് മാത്രമേ തിരിച്ചറിയൽ കാർഡുകൾ അനുവദിക്കുകയുള്ളു.