പത്തനംതിട്ട : സംസ്ഥാന സർക്കാർ ഓണം കാലയളവിൽ ഇറക്കിയ പുഷ്പവ്യാപാരം നിർദേശങ്ങൾ ഓൾ കേരള ഫ്ളവർമർച്ചന്റ് അസോസിയേഷൻ വിയോജിപ്പ് അറിയിക്കുകയും തുടർന്ന് നൽകിയ നിവേദനത്തിലും പ്രതിഷേധത്തിലും നിർദേശങ്ങൾ പുനഃപരിശോധിക്കുകയും ചെയ്ത സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായി എ.കെ.എഫ്.എം.എ അറിയിച്ചു. എല്ലാവിധ സഹായ വാഗ്ദാനങ്ങളും നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി.സി ജോർജ്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, നാഗേഷ്, സംസ്ഥാന നേതാക്കളായ വി.ജെ തോമസ്,പി. പ്രേമകുമാർ, അജിത്ത് ആനന്ദ്, ജഗദീഷ് കുമാർ,ടോമി ജോസഫ്, കെ.കെ ദീപക്ക്, ശ്യാമം ജി ക്രിസ്റ്റഫർ, ജഗജീവൻ, സുധീഷ് മേനോത്ത്, ബിനിൽ സെബാസ്റ്റ്യൻ, ബിനോയി, സുജിത്ത് വൈഗ എന്നിവർക്കും സംഘടന നന്ദി രേഖപ്പെടുത്തി.