29-ku-janeesh
തണ്ണിത്തോട് ഗവ. വെൽഫെയർ യൂ. പി സ്‌കൂളി നായി 1കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാ സ്ഥാപനം കെ.യു.ജനീഷ് കുമാർ എം. എൽ.എ നിർവഹിക്കുന്നു

തണ്ണിത്തോട് : ഗവ.വെൽഫെയർ യു.പി സ്‌കൂളിനായി 1കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാ സ്ഥാപനം കെ.യു.ജനീഷ് കുമാർ എം. എൽ.എ നിർവഹിച്ചു. രണ്ടു നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളും, ഇലക്ട്രിക്കൽ വർക്കും കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണവുമാണ് പൂർത്തിയാക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമാണം. എട്ടു മാസമാണ് നിർമ്മാണ കാലാവധി. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് ശിലാസ്ഥാപന ചടങ്ങ് നടന്നത്.പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ആർ. രാമചന്ദ്രൻ പിള്ള, പഞ്ചായത്ത് അംഗങ്ങളായ കെ.വി.സുഭാഷ് ,സുമതി.കെ.എൻ, ടിജോ തോമസ്, അജിത സോമൻ, എം.കെ.മാത്യു, പി.ടി.എ പ്രസിഡന്റ് അജയകുമാരൻ നായർ,രാജേഷ് വള്ളിക്കോട്, ഗവ.വെൽഫെയർ യു.പി .സ്‌കൂൾ ഹെഡ്മാസ്റ്റർ പ്രിയദേവി. എ. ആർ , തണ്ണിത്തോട് സഹകരണ ബാങ്ക് പ്രസിഡൻഡ് പ്രവീൺ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.