ചിറയിറമ്പ് : തോട്ടപ്പുഴശേരി പഞ്ചായത്ത് 6 ലക്ഷം രൂപ ചെലവഴിച്ച് പി.ഐ.പി കനാൽ മണലൂർപടി റോഡ് സഞ്ചാരയോഗ്യമാക്കി. പഞ്ചായത്തിലെ 12-ാം വാർഡിൽപെട്ട പ്രദേശമാണിവിടം. പൂർണമായി കോൺക്രീറ്റ് ചെയ്താണ് റോഡ് പുനരുദ്ധരിച്ചത്.
നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൽ.സി ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു.രവി മണലൂർ, തോമസ് ജോർജ്ജ്, റോയി മണലൂർ,ഷാജി ചുണ്ടക്കാട്, ക്രിസ്റ്റി റോയ്, രഞ്ജി കാലുവെട്ടാംകുളത്തിൽ, ഷീല ജോസ്, തോമസ് താനിക്കൽ എന്നിവർ സംസാരിച്ചു.