പത്തനംതിട്ട: സാമൂഹ്യ പരിഷ്‌കർത്താവായിരുന്ന മഹാത്മ അയ്യങ്കാളിയുടെ 157 മത് ജന്മദിനം കേരള കോൺഗ്രസ് എം സംസ്‌കാര വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. സംസ്‌കാര വേദി ജില്ലാ പ്രസിഡന്റ് ഡോ.അലക്‌സ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം.ജില്ലാ പ്രസിഡന്റ് എൻ.എം രാജു ഉദ്ഘാടനം ചെയ്തു.സംസ്‌കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ അയ്യങ്കാളി പ്രഭാഷണം നടത്തി.സംസ്‌കാര വേദി സംസ്ഥാന സെക്രട്ടറി അഡ്വ.മനോജ് മാത്യു,കേരള കോൺഗ്രസ് എം.ജില്ലാ സെക്രട്ടറി ജോർജ്ജ് എബ്രഹാം, റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിജോയ് തോമസ്, കെ.എസ്.സി ജില്ലാ പ്രസിഡന്റ് റിൻറ്റോ തോപ്പിൽ എന്നിവർ സംസാരിച്ചു.