29-cgnr-ala
രാജ്യാന്തര സ്വർണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിൽ ഉണ്ടായിരുന്ന ഫയലുകൾ ഉൾപ്പെടെയുള്ള സുപ്രധാന തെളിവുകൾ നശിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് ആലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനംത്തോടനുബന്ധിച്ച യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ: ജോർജ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ : മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് അവശ്യപ്പെട്ട് ആലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ടി.ഒ.ശമുവേൽകുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എം.കെ.വിജയൻ, അഡ്വ.എം.പ്രമോദ്, എം.ജി.രാജപ്പൻ, ടി.സി. ഹരികൃഷ്ണൻ, എൻ.സി.രഞ്ജിത്ത്, വി.കെ.ശോഭ, പി.ഡി.വാസുദേവൻ, രാമചന്ദ്രൻ, സജികുമാർ, സീമാ ശ്രീകുമാർ, രമാ രാമചന്ദ്രൻ, അഡ്വ.എം.കെ.പ്രശാന്ത്, അബി ആല, ജോസഫ് ചെറിയാൻ, മനു കുരുമ്പോലിൽ, സാംസൺ ആല, എന്നിവർ സംസാരിച്ചു.