കോന്നി: പോപ്പുലർ ഫൈനാൻസിലേക്ക് നിക്ഷേപകർ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. പണം നഷ്ടമായവർ പ്രതിഷേധവുമായി വകയാറിൽ എത്തുന്നുണ്ട്. ഇന്നലെ രാവിലെ പൊലീസ് അന്വേഷണ സംഘം സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. ജി.സൈമൺ, അടൂർ ഡിവൈ.എസ്.പി ആർ. ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രേഖകൾ പരിശോധിച്ചത്. സ്ഥാപനവുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകളെല്ലാം മരവിപ്പിക്കാൻ നോട്ടീസ് നൽകിയതായി പൊലീസ് പറഞ്ഞു. പൊലീസ് എത്തിയതിനു പിന്നാലെ കോടതി ഉദ്യോഗസ്ഥരെത്തി നോട്ടിസ് ജപ്തി നോട്ടീസ് പതിച്ചു.