കൊടുമൺ : കൊവിഡ് രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഓണാഘോഷ പരിപാടികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വ്യത്യസ്തമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുകയാണ് തട്ട മാമൂട് ജ്ഞാനോദയം വായനശാല. ഓണം സേവന പ്രവർത്തനങ്ങൾക്കും ആഘോഷങ്ങൾ ഓൺലൈൻ ഇൽ സംഘടിപ്പിച്ചുകൊണ്ട് ഇവർ വ്യത്യസ്തമാകുന്നു. അതിവേഗ കാർട്ടൂണിസ്റ് ജിതേഷ് ജി, നാടൻ പാട്ട് കലാകാരൻ സുനിൽ വിശ്വം, യുവ കലാകാരി ഐശ്വര്യ എന്നിവർ വിവിധ ദിവസങ്ങളിൽ ജ്ഞാനോദയം വായനശാലയുടെ ഫേസ്ബുക്ക് പേജിൽ തൽസമയം പരിപാടികൾ അവതരിപ്പിക്കും. കൂടാതെ ഓണം സെൽഫി മത്സരം, 'ഓണം ഇന്നും ഇന്നലെയും' എന്ന വിഷയത്തെ ആസ്പദമാക്കി ട്രോൾ മത്സരം, കുട്ടികളുടെ കലാ പ്രകടനങ്ങൾ എന്നിവ വായനശാലയുടെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്നു. അനേകം കലാകാരന്മാർ പങ്കെടുക്കുന്ന "തട്ടയരങ്ങ് " ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഒപ്പം നിരവധി വർഷങ്ങളായി വായനശാല പ്രവർത്തകർ നടത്തിവരുന്ന 'ഓണം ഇല്ലാത്തവർക്കൊപ്പം ഓണം 'എന്ന സേവന പ്രവർത്തനവും സംഘടിപ്പിക്കുന്നുണ്ട്. കേരളം പ്രളയത്തിൽ മുങ്ങിയ രണ്ടുവർഷവും ഇവർ ഓണാഘോഷം ഒഴിവാക്കി സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.