പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, ഏഴു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 69 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ അഞ്ചു പേരുടെ സമ്പർക്കപശ്ചാത്തലം വ്യക്തമല്ല.
ജില്ലയിൽ ഇതുവരെ ആകെ 3136 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1871 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 89 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2207 ആണ്. ജില്ലക്കാരായ 911 പേർ ചികിത്സയിലാണ്. ഇതിൽ 881 പേർ ജില്ലയിലും, 30 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 203 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 149 പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 72 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 118 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എൽടിസിയിൽ 231 പേരും, പത്തനംതിട്ട ജിയോ സിഎഫ്എൽടിസിയിൽ 105 പേരും, ഐസൊലേഷനിൽ ഉണ്ട്.
ഇന്നലെ രണ്ട് മരണം
തിരുവല്ല സ്വദേശിയായ അബ്ദുൾ അസീസ് (63), തിരുവല്ല സ്വദേശിയായ ലക്ഷ്മണൻ (79) എന്നിവരാണ് മരിച്ചത്. അബ്ദുൾ അസീസ് 26ന് രാത്രി 8.20ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ലക്ഷ്മണൻ
28ന് ഉച്ചയ്ക്ക് തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
കൊവിഡ് ബാധിതരായ 18 പേർ ജില്ലയിൽ മരിച്ചു.