പത്തനംതിട്ട: ഭാരതീയ ജനതാ പാർട്ടി പട്ടികജാതിമോർച്ച ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളി ജയന്തി ദിനം ആഘോഷിച്ചു. സെപ്റ്റംബർ 1 വരെ നടക്കുന്ന ജയന്തിയുടെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അശോകൻ കുളനട പത്തനംതിട്ടയിൽ നിർവഹിച്ചു. ജില്ലാ അദ്ധ്യക്ഷൻ സരേഷ് പി.ബി അദ്ധ്യക്ഷത വഹിച്ചു. ബി..ജെ.പി ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.എസ് അനിൽകുമാർ, ഷാജി, ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, നേതാക്കളായ കൃഷ്ണൻ കുട്ടി, ജനാർദ്ദനൻ ചെങ്ങറ, ഭാസ്‌കരൻ, കുട്ടപ്പൻ, മന്ദിരം രവീന്ദ്രൻ, സുഭാഷ് അടൂർ, ജ്യോതീഷ് കുമാർ, അനിൽ അറിഞ്ഞിക്കൽ എന്നിവർ സംസാരിച്ചു