ചെങ്ങന്നൂർ: ലോട്ടറി തൊഴിലാളികൾക്ക് 6000രൂപ ബോണസ് അനുവദിച്ചെന്ന് ലോട്ടറിവകുപ്പും ക്ഷേമനിധിബോർഡും പറയുമ്പോളും 4250രൂപ വീതമാണ് തൊഴിലാളികൾക്ക് ലഭിച്ചത്. താൽക്കാലിക സാമ്പത്തികസഹായം എന്നപേരിൽ 3500രൂപയുടെ കൂപ്പൺ തൊഴിലാളികളിൽ അടിച്ചേൽപ്പിച്ചതിന്റ വിഹിതമായി 1750രൂപ ബോണസ് തുകയിൽനിന്നും സർക്കാർ കുറച്ചിരിക്കുന്നു. എന്നാൽ, കൂപ്പൺ വാങ്ങിയിട്ടില്ലാത്തവരിൽനിന്നുപോലും 1750രൂപ കവർന്നെടുത്ത ലോട്ടറിവകുപ്പും ക്ഷേമബോർഡും കൊള്ളക്കാരും പിടിച്ചുപറിക്കാരുമായി മാറിയിരിക്കുന്നു. ആയതിനാൽ, അവശതയും ശാരീരികവൈകല്യവും മാത്രം സമ്പാദ്യമായുള്ള പാവപ്പെട്ട ലോട്ടറിത്തൊഴിലാളികളിൽനിന്നും കവർന്നെടുത്ത 1750രൂപ ഉടൻതന്നെ തിരികെ നൽകണമെന്ന് ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് മസ്ദൂർ ഫെഡറേഷൻ (ബി.എം.എസ്) ജനറൽ സെക്രട്ടറി പി പരമേശ്വരൻ സർക്കാരിനോടാവശ്യപ്പെട്ടു.