ചെങ്ങന്നൂർ: കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ താലൂക്കിൽ സ്‌പെഷ്യൽ സ്‌ക്വാഡ് നിരവധി കേസുകളാണ് എടുത്തിട്ടുള്ളത്. ഇന്നലെ ചെങ്ങന്നൂർ മാർക്കറ്റിലും പരിസരങ്ങളിലും നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമ ലംഘനം ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് സ്റ്റാർ ഹോട്ടലിന് സമീപത്തുള്ള സ്വർണ്ണക്കടക്കെതിരെ കേസെടുത്തു.
ഇന്നലെ അഞ്ച് കേസുകളാണ് എടുത്തത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എതിരെ തുടർന്നും കേസുകൾ എടുക്കുന്നതാണെന്ന് സ്‌ക്വാഡിന്റെ ചാർജ് ഓഫീസറായ ഡെപ്യൂട്ടി തഹസിൽദാർ എസ്.ജി ശ്രീരാമകൃഷ്ണൻ അറിയിച്ചു. സ്‌ക്വാഡിൽ എഎസ്‌ഐ എ.കെ സോമൻ, ജെഎച്ച്‌ഐ എസ്.ആർ രാജു, മോഹൻകുമാർ, ഡ്രൈവർ മുരുകൻ എന്നിവർ അംഗങ്ങളാണ്.