തിരുവല്ല : വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന വയോധികൻ കൊവിഡ് ബാധിച്ച് മരിച്ചു. കുറ്റപ്പുഴ ചുമത്ര തോപ്പിൽ മലയിൽ ലക്ഷ്മണൻ (79) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 25 നാണ് ലക്ഷ്മണന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റിയ ലക്ഷ്മണൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലക്ഷ്മണന് ഒപ്പം തന്നെ കോവിഡ് സ്ഥിരീകരിച്ച ഭാര്യ ശാന്തയെ ജില്ലാ ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. മക്കൾ : സാജൻ, ബിജു, സജി. മരുമക്കൾ : സ്മിത, ലേഖ, സീന. കോവിഡ് ചട്ടങ്ങൾ പാലിച്ച് മൃതദേഹം നഗരസഭാ ശ്മശാനത്തിൽ സംസ്‌ക്കരിച്ചതായി പുളിക്കീഴ് ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കെ എം സാബുക്കുട്ടി പറഞ്ഞു.