അടൂർ : സംസ്ഥാന സർക്കാർ മികവിന്റെ കേന്ദ്രങ്ങളായി പ്രഖ്യാപിച്ച നിയോജക മണ്ഡലത്തിലെ നാലുസ്കൂളുകളിൽ ഒന്നായ കിഴക്ക്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. നിയോജക മണ്ഡലത്തിലെ നാല് സ്കൂളുകൾക്കും മൂന്ന് കോടി രൂപവീതമാണ് അനുവദിച്ചിരിക്കുന്നത്. മൂന്ന് നിലകളിലുള്ള കെട്ടിടമാണ് കിഴക്ക്പുറം സ്കൂളിൽ നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ബി സതികുമാരി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ആർ. തുളസീധരൻ പിള്ള, പഞ്ചായത്തംഗം ഓലിക്കുളങ്ങര സുരേന്ദ്രൻ, പി.ടി.എ പ്രസിഡന്റ് എം.രവികുമാർ, പി.ടി.എ ഭാരവാഹികളായ സജി മാത്യു, സാം.തോമസ്, ഷാജിഖാൻ, വിനോദ് തുണ്ടത്തിൽ, പ്രിൻസിപ്പൽ ബി അജയകുമാർ, മുൻ പ്രിൻസിപ്പൽ ബി ലളിതാംബിക എന്നിവർ സംസാരിച്ചു. ഏഴ് മാസം കൊണ്ട് കെട്ടിടം പണി പൂർത്തിയാക്കുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു.