മല്ലപ്പള്ളി : എസ്.എൻ.ഡി.പി. യോഗം 50-ാം കുന്നന്താനം ശാഖായോഗത്തിന്റ ആഭിമുഖ്യത്തിൽ 166-ാമത് ഗുരുദേവ ജയന്തി ആഘോഷങ്ങൾ ബുധനാഴ്ച നടക്കും. എസ്.എൻ.ഡി.പി. യോഗത്തിന്റെയും സർക്കാരിന്റെയും കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. രാവിലെ 6ന് ശാന്തിഹവനം, ഗുരുപൂജ, ഗുരുപുഷ്പാഞജ്‌ലി, ഗുരുദേവ കൃതികളുടെ പാരായണം എന്നീ ചടങ്ങുകളിൽ ഭക്തർക്ക് പങ്കെടുക്കാമെന്ന് ശാഖാ സെക്രട്ടറി എം.ബി. വിശ്വംഭരൻ അറിയിച്ചു.