panchayat
മല്ലപ്പള്ളി പഞ്ചായത്ത് ശുചിതപദവി പ്രഖ്യാപനം അഡ്വ. മാത്യു ടി തോമസ് എം.എൽ.എ നിർവഹിക്കുന്നു

മല്ലപ്പള്ളി : സർക്കാരിന്റെ 12 ഇന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ശുചിത്വപദവി മല്ലപ്പള്ളി പഞ്ചായത്തിന് ലഭിച്ചു. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹരിത കേരളം മിഷന്റെ ഉപമിഷനാണ് ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിൽ മികവ് പുലർത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി നൽകുന്നത്. അഡ്വ.മാത്യു ടി തോമസ് എം.എൽ.എ ശുചിത്വ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു.ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങളാണ് നേട്ടത്തിന് ഇടയാക്കിയതെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.റെജി തോമസ്,എസ്.വി.സുബിൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫ് ഇമ്മാനുവേൽ,പ്രകാശ്കുമാർ വടക്കേമുറി,അംഗങ്ങളായ ജേക്കബ് തോമസ്, മോളി ജോയ്, രമ്യാ മനോജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ. ജയൻ, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ ഷിജു സാംസൺ, അസി. സെക്രട്ടറി സാം കെ.സലാം തുടങ്ങിയവർ സംസാരിച്ചു.