പത്തനംതിട്ട : ദേശീയ സമ്പാദ്യ പദ്ധതി ട ജില്ലാ ഓഫീസിലെ മഹിളാ പ്രധാൻ എസ്.എ.എസ് ഏജന്റുമാർ എന്നിവർ സമാഹരിച്ച 220 പൾസ് ഓക്സീമീറ്ററുകൾ ജില്ലാ ഭരണകൂടത്തിന് കൈമാറി. ജില്ലാ ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അജിത് ഗണേഷാണ് ജില്ലാ കളക്ടർ പി.ബി നൂഹിന് കൈമാറിയത്. എജൻ പ്രതിനിധികളായ ഐഷാ പുരുഷോത്തമൻ, റോസമ്മ തോമസ്, വി. എസ് രാജേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.