kit

മല്ലപ്പള്ളി : ഓണവിഭവങ്ങളൊരുക്കാൻ പലചരക്ക് സാധനങ്ങൾ വീടുകളിൽ എത്തിക്കുകയാണ് കുടുംബശ്രീ പ്രവർത്തകർ. മല്ലപ്പള്ളി പഞ്ചായത്ത് മൂന്നാം വാർഡ് ആനക്കുഴിയിൽ പ്രവർത്തിക്കുന്ന സ്‌നേഹ കുടുംബശ്രീയാണ് കൊവിഡ് കാലത്ത് വ്യാപാര കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ ഹോം ഡെലിവറിയുമായി സജീവമാകുന്നത്. 44 ഇനം സാധനങ്ങളാണ് ഇവർ വീടുകളിൽ എത്തിച്ചത്. മാർക്കറ്റ് വിലയെക്കാൾ താഴ്ന്ന നിരക്കിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു.

അയൽക്കൂട്ടം പ്രസിഡന്റ് ഉഷാ രാജന്റെയും സഹപ്രവർത്തകരുടെയും ശ്രമമാണ് നാട്ടുകാർക്ക് സഹായമായത്.

പദ്ധതിയിലൂടെ കൊവിഡ് പ്രതിരോധവും ആരോഗ്യ സുരക്ഷയുമാണ് ലക്ഷ്യമിട്ടത്. ഒപ്പം സമയ - സാമ്പത്തിക ലാഭത്തിനും ഇടയൊരുക്കി.

കെ.രാജൻ,

ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്‌സൺ