ചെങ്ങന്നൂർ: പേരിശേരി, ചെങ്ങന്നൂർ താലൂക്ക് റസിഡന്റ്‌സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ചെങ്ങന്നൂർ വിൻസെന്റ് ഡിപോൾ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ പേരിശേരി ഐ.എച്ച്.ആർ.ഡി കോളേജിൽ നടത്തിയ സൗജന്യ മെഗാ മെഡിക്കൽ കാമ്പിൽ പങ്കെടുത്ത് കണ്ണടയ്ക്കായി അപേക്ഷ നൽകിയിട്ടുള്ളവരുടെ കണ്ണടകൾ നാളെ രാവിലെ 10.30ന് പേരിശേരി റസിഡന്റ്‌സ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി അങ്കണത്തിൽ വച്ച് വിതരണം ചെയ്യുന്നു. കണ്ണടയ്ക്കായി അപേക്ഷ നൽകിയിട്ടുള്ളവർ സൊസൈറ്റിയിൽ നിന്നും കണ്ണടകൾ വാങ്ങുന്നതിനായി എത്തിച്ചേരണമെന്ന് സൊസൈറ്റി പ്രസിഡന്റ് എം.ജി ശ്രീകുമാർ, വിൻസെന്റ് ഡിപോൾ സൊസൈറ്റി പ്രസിഡന്റ് ഫിലിപ്പ് ജോൺ എന്നിവർ അറിയിച്ചു.