zone

പത്തനംതിട്ട : എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (ശാന്തിപുരം ഭാഗം), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് 15 (മുല്ലപ്പള്ളി കലുങ്ക് മുതൽ ചെരിപ്പേരി കോൺകോഡ് വളവനാരി ഭാഗം മുഴുവനും), കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത് എന്നീ സ്ഥലങ്ങളിൽ 29 മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.

നിയന്ത്രണം ദീർഘിപ്പിച്ചു
അടൂർ നഗരസഭയിലെ വാർഡ് 16 (പറക്കോട് മാർക്കറ്റ് ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത് (കാട്ടുകാലമാരൂർ, ചെമ്മണ്ണേറ്റം ഭാഗം) എന്നീ സ്ഥലങ്ങളിൽ 30 മുതൽ ഏഴു ദിവസത്തേക്ക് കൂടി കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.

നിയന്ത്രണം നീക്കി

ആറന്മുള ഗ്രാമപഞ്ചായത്തിലെ വാർഡ് 10 (പുന്നമലച്ചിറ ഭാഗം) പ്രദേശം കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.

പന്തളം നഗരസഭാ ഒാഫീസ് പൂട്ടി

പന്തളം: നഗരസഭയിലെ ഒരു ഓഫീസ് ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്തളം നഗരസഭാ കാര്യാലയം അടച്ചതായി നഗരസഭാ ചെയർപേഴ്‌സൺ ടി.കെ.സതി, സെക്രട്ടറി ജി. ബിനു ജി എന്നിവർ അറിയിച്ചു. ഇന്നലെ രാവിലെ അണുവിമുക്തമാക്കിയ ശേഷമായിരുന്നു നടപടി. നഗരസഭാ സെക്രട്ടറി ഉൾപ്പെടെ 12 പേർ ടെസ്റ്റിന് വിധേയമായി. ഇതിൽ ആന്റി ജൻ ടെസ്റ്റ് നടത്തിയ ആറ് പേരുടെ ഫലം നെഗറ്റീവ് ആണ്. സെക്രട്ടറി ഉൾപ്പെടെ ആറ് പേരുടെ സ്രവ പരിശോധന ഫലം അടുത്ത ദിവസമേ ലഭിക്കുകയുള്ളൂ. സമ്പർക്കത്തിലുള്ള കൂടുതൽ ആളുകളുടെ ടെസ്റ്റ് വരും ദിവസങ്ങളിൽ നടക്കും. ഓണം അവധിയ്ക്ക് ശേഷം അണുവിമുക്തമാക്കിയ ശേഷമേ ഇനി നഗരസഭാ കാര്യാലയം തുറക്കുകയുള്ളു. വോട്ടേഴ്‌സ് ലിസ്റ്റിന്റെ ഹിയറിംഗ് നടക്കില്ല.