30-sob-jaimon
ജയ്‌മോൻ

ചെങ്ങന്നൂർ: കൊവിഡ് ബാധിച്ച് തിരുവൻവണ്ടൂർ കല്ലിശേരി അറേപ്പുറത്ത് ജയ്‌മോൻ (64) മരിച്ചു. മുളക്കുഴ സെഞ്ചുറി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയ്മോനെ ശ്വാസ തടസത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ യാക്കോബാ പള്ളിയിൽ സംസ്‌കാരം നടത്തി. കല്ലിശേരിയിൽ ടെമ്പോ ഡ്രൈവറായിരുന്നു. ഭാര്യ: ഓമന ജയ്‌മോൻ, മക്കൾ: ക്ഷേമ, ഷൈൻ. നേരത്തെ കൊവിഡ് ബാധിച്ച വൈദികനുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടികയിൽ ജയ്‌മോനും ഭാര്യയും മകളും ഉൾപ്പെട്ടിരുന്നു. ഭാര്യയും മകളും രോഗമുക്തരായി.