പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 75 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഏഴു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 58 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകന് (50) മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്ന് രോഗം പകർന്നു.
) കോന്നി താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തക (46) യ്ക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ 3211 പേർ കൊവിഡ് ബാധിതരായി. ഇതിൽ 1929 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയിൽ ഇന്നലെ 127 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2334 ആണ്. ജില്ലക്കാരായ 858 പേർ ചികിത്സയിലാണ്. ഇതിൽ 826 പേർ ജില്ലയിലും, 32 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 152 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 140 പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 81 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 120 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എൽടിസിയിൽ 240 പേരും, പത്തനംതിട്ട ജിയോ സിഎഫ്എൽടിസിയിൽ 87 പേരും, ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 32 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 852 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്.
കൊവിഡ് ബാധിതൻ മരിച്ചു
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതനായ ഒരാൾ മരിച്ചു. ഓഗസ്റ്റ് 22ന് രോഗം സ്ഥിരീകരിച്ച വളളിക്കോട് വാഴമുട്ടം സ്വദേശിയായ കരുണാകരൻ നായർ (65) ആണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇന്നലെ മരിച്ചത്. മരണ കാരണം കോവിഡ് അല്ല. കരൾ സംബന്ധവും, ഹൃദയ സംബന്ധവുമായ രോഗങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു.കൊവിഡ് ബാധിച്ച 19 പേർ ജില്ലയിൽ ഇതുവരെ മരണമടഞ്ഞു.