തിരുവല്ല:കോൺഗ്രസ് തിരുവല ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെനേതൃത്വത്തിൽ മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് മുത്തൂർ ആൽത്തറ ജംഗ്ഷനിൽ നടന്ന പന്തം കൊളുത്തി പ്രകടനം ഡി.സി.സി ജനൽ സെക്രട്ടറി ഏബ്രഹാം കുന്നുകണ്ടം ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം പ്രസിഡന്റ് സജി എം.മാത്യു അദ്ധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് ജനറൽ സെക്രട്ടറിമാരായ രാജേഷ് മലയിൽ, ബിജിമോൻ ചാലാക്കേരി, നെബുകോട്ടക്കൽ, മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ശോഭ വിനു,സേവാദൾ സെക്രട്ടറി എ.ജി ജയദേവൻ, കുറ്റപ്പുഴ സഹകരണ സംഘം പ്രസിഡന്റ പി.എസ് ലാലൻ, വാർഡ് കൗൺസിലർ അലികുഞ്ഞ്, റെജിനോൾഡ്, രഘുരാജ്, വിനോദ് മംബലത്ത്, ഷാജി ഇടത്തിട്ട , കൊച്ചുമോൻ സാം,എ.കെ.രാമചന്ദ്രൻ ,ഷാജി ടി.ഡി. കൊച്ചുമോൻ കുറ്റപ്പുഴ,സോമൻ , അലീം ഷാ, വിച്ചു ശശികോട്ടുത്തറ എന്നിവർ പങ്കെടുത്തു.