കുന്നന്താനം: കുന്നന്താനം 50-ാം എസ്. എൻ. ഡി. പി. ശാഖായോഗം വക ഗുരുദേവക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 166-ാമത് ജയന്തി ആഘോഷം സെപ്റ്റംബർ 2ന് കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെയും എസ്. എൻ. ഡി. പി. യോഗത്തിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ച് ലളിതമായി നടത്തുന്നതാണ്. ക്ഷേത്രത്തിൽ അന്നേദിവസം രാവിലെ 6 ന് ശാന്തിഹവനം, തുടർന്ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കുന്നതാണ്. തിരക്കു കൂട്ടാതെ നിബന്ധനകൾ പാലിച്ച് ഭക്തജനങ്ങൾക്ക് ഈ ചടങ്ങുകളിൽ പങ്കെടുക്കാവുന്നതാണ്.