പത്തനംതിട്ട: കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ മത്സ്യ വ്യാപാരികളെയും വഴിയോര കച്ചവടക്കാരെയും സർക്കാർ അന്യായമായി ദ്രോഹിക്കുന്നതിനെതിരെ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തിരുവോണ ദിവസം കളക്ടറേറ്റ് പടിക്കൽ പട്ടിണിസമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ 3.30 വരെയാണ് സമരം സംഘടിപ്പിക്കുന്നത്. സമാപനയോഗം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്യും. ഓൺലൈൻ പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത്, ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ്, ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി. സലിം എന്നിവർ പങ്കെടുത്തു.