homeo

തിരുവോണത്തിന് മുൻപായുള്ള ദിവസങ്ങളിൽ നഗരത്തിലെ ജനത്തിരക്കിൽ പ്രതിരോധ ജാഗ്രതയ്ക്കായി ഹോമിയോപ്പതി വകുപ്പിന്റെ കിയോസ്‌കുകൾ. ഇവിടെ നിന്നും ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യും. ഇന്ന് രാവിലെ 10 മുതൽ രാത്രി ഏഴു വരെ അടൂർ, തിരുവല്ല, പത്തനംതിട്ട നഗരങ്ങളിൽ നഗരസഭകളുടെയും, ഗ്ലോബൽ അടൂർ സംഘടനയുടെയും സഹകരണത്തോടെയാണ് കിയോസ്‌കുകൾ പ്രവർത്തിക്കുക.