31-kadakali-onakit
കഥകളി കലാകാരന്മാർക്ക് കഥകളി ആസ്വാദക സംഘത്തിന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം

തിരുവല്ല : കൊവിഡ് ജാഗ്രത നിർദ്ദേശങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് ദുരിതമനുഭവിക്കുന്ന കഥകളി കലാകാരന്മാർക്ക് കഥകളി ആസ്വാദക സംഘത്തിന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ശ്രീവല്ലഭ ക്ഷേത്രം കഥകളി മണ്ഡപത്തിൽ നടന്ന ചടങ്ങ് വെൺപാല കെ.പി വിജയൻ ഉദ്ഘാടനം ചെയ്തു. വേണു വെള്ളിയോട്ടില്ലം, കലാഭാരതി ഹരികുമാർ , രാധാകൃഷ്ണൻ വേണാട്ട്, ജിജീഷ് കുമാർ , പ്രകാശ് കോവിലകം, മോഹൻ ദാസ് തുടങ്ങിയവർ പങ്കെടുത്തു.