തിരുവല്ല: മുത്തൂർ കഷായത്ത് ശ്രീ ധന്വന്തരി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിതുറന്ന് പണം മോഷ്ടിച്ചു. വ്യാഴാഴ്ച രാത്രിയിൽ നടന്ന സഭവത്തെതുടർന്ന് ക്ഷേത്ര ഭരണസമിതി തിരുവല്ല പൊലീസിൽ പരാതി നൽകി .പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി സി.സി ടി.വിയിലെ ദൃശ്യങ്ങൾ പരിശോധിച്ച് എത്രയും പെട്ടെന്ന് പിടികൂടുമെന്ന് ക്ഷേത്ര ഭാരവാഹികൾക്ക് ഉറപ്പ് നൽകി. ക്ഷേത്ര ഭരണസമിതിയുടെ പ്രതിക്ഷേധ യോഗത്തിൽ പ്രതികളെ എത്രയും വേഗം പിടികൂടുന്നതിന് സമ്മർദം ശക്തമാക്കാനും യോഗം തീരുമാനിച്ചു. പ്രതിക്ഷേധ യോഗം പ്രസിഡന്റ് എസ് .ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുബീഷ്, ട്രഷറാർ സുധാമണി ശശികുമാർ, രക്ഷാധികാരികളായ ഗോപി , രാജൻ എന്നിവർ സംസാരിച്ചു.