തിരുവല്ല: റോട്ടറി ക്ലബ്ബ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ പൂരാടം കൊടുപ്പ് കൂട്ടായ്മ ഇരവിപേരൂർ പൊടിപ്പാറയിൽ ആചരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എൻ.ടി ഏബ്രഹാം, മുരളീരൻപിള്ള, മാത്യൂസ് കെ. ജേക്കബ്, പ്രമോദ് ഫിലിപ്പ്, ജോർജ്ജ് വർഗീസ്, ഫിലിപ്പ് മത്തായി എന്നിവർ നേതൃത്വം നൽകി. ക്ലബിന്റെ വകയായി പലവ്യഞ്ജന, പച്ചക്കറി കിറ്റുകളും സാനിട്ടൈസറുകളും മാസ്‌കുകളും വിതരണം ചെയ്തു.