വി.കോട്ടയം: ഓൺലൈൻ പഠനത്തിനും ഓണപരിപാടികൾ കാണുന്നതിനും അഭിനവിന് ടിവി ഇല്ലെന്നറിഞ്ഞപ്പോൾ തന്നെ കോൺഗ്രസ് പ്രവർത്തകർ ഓണസമ്മാനമായി വാങ്ങിനൽകി. ഉണ്ടായിരുന്ന ടിവി കേടായപ്പോൾ മറ്റാരെയും അറിയിക്കാതെ അച്ചന്റെ മൊബൈൽ ഫോണിലായിരുന്നു പഠനം നടത്തിയിരുന്നത്. അതറിഞ്ഞ യൂത്ത് കേൺഗ്രസ് പ്രവർത്തകരാണ് മുന്നിട്ടിറങ്ങിയത്. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററിന്റെ നേതൃത്വത്തിൽ ജോസ് പനച്ചയ്ക്കൽ,പ്രസീത രഘു,ഇ.എം.ജോയിക്കുട്ടി, മനേഷ് തങ്കച്ചൻ,കെ.ജി ജോൺസൺ,സോണി യോഹന്നാൽ എന്നിവർ പങ്കെടുത്തു.