covi

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 133 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 107 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ജില്ലയിൽ ഇതുവരെ ആകെ 3344 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2036 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് മൂലം ഒരാൾ മരണമടഞ്ഞു. ഓഗസ്റ്റ് 20ന് രോഗം സ്ഥിരീകരിച്ച ചെന്നീർക്കര സ്വദേശിയായ ടി.പി.വാസവൻ (79) പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് 1.45നാണ് മരിച്ചത്. രക്താതിസമ്മർദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ തുടങ്ങിയവ ഉണ്ടായിരുന്നു.

ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ച 20 പേർ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 2405 ആണ്. പത്തനംതിട്ട ജില്ലക്കാരായ 919 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 881 പേർ ജില്ലയിലും, 38 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 189 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 130 പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 72 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 127 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എൽടിസിയിൽ 237 പേരും, പത്തനംതിട്ട ജിയോ സിഎഫ്എൽടിസിയിൽ 90 പേരും, പെരുനാട് കാർമൽ സിഎഫ്എൽടിസിയിൽ 24 പേരും ഐസൊലേഷനിൽ ഉണ്ട്.