31-mask
വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ മാസ്‌ക് വിതരണം ഏരിയ രക്ഷധികാരി എം എച്ച് റഷീദ് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ മാസ്‌ക് വിതരണം രക്ഷധികാരി എം.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. ബഥേൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ.പി.മുരുകേശ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി സതീഷ് കെ നായർ, ട്രഷറർ എം.ജെ.സണ്ണി, സജി പാറപ്പുറം, രാജീവ് മണലേത്ത്, ചന്ദ്രശേഖരകുറുപ്പ് എന്നിവർ സംസാരിച്ചു. 4000 മാസ്‌ക് സ്‌പോൺസർ ചെയ്ത സമിതി ഏരിയ കമ്മിറ്റി അംഗം ശക്തി പ്ലൈവുഡ് ഉടമ ചന്ദ്രശേഖര കുറുപ്പിനെ ആദരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആറു ലക്ഷം രൂപയുടെ സഹായം വിവിധ സംഘടനകൾ മുഖാന്തരം നൽകിയ ചന്ദ്രശേഖര കുറുപ്പിനെ ആദരിച്ചു.