palliyo

ചെങ്ങന്നൂർ: ഗുരുചെങ്ങന്നുർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവം കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആചാരപരമായി നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. 2 ന് വൈകിട്ട് 4 മണിക്ക് ഇറപ്പുഴ നെട്ടയത്തിൽ നടക്കുന്ന ജലോത്സവത്തിൽ ഓതറ പള്ളിയോടം പങ്കെടുക്കും. ആർ.ഡി.ഒ ജി.ഉഷാകുമാരി, ഡിവൈ.എസ്.പി പി.വി ബേബി, സമിതി ചെയർമാൻ എം.വി ഗോപകുമാർ, കെ.ആർ പ്രഭാകരൻ നായർ ബോധിനി, അജി ആർ. നായർ, കെ.ജി കർത്ത, മുരുകൻ പൂവക്കാട്ട് മൂലയിൽ, ഉണ്ണി വേഴപ്പറമ്പിൽ, പദ്മകുമാർ ഭസ്മക്കാട്ടിൽ, ജോൺ മുളംകാട്ടിൽ, കെ.ജി.ജയകൃഷ്ണൻ, എസ്. വി. പ്രസാദ്, എന്നിവർ പങ്കെടുത്തു.