പത്തനംതിട്ട : കുളനട ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (ആലവട്ടക്കുറ്റി കോളനി മുഴുവനായും, തോപ്പിൽ ഭാഗം, കുരിശിൻമൂട് മുതൽ മാന്തളിർ ഓർത്തഡോക്‌സ് ചർച്ച് വരെയുള്ള ഭാഗം), തിരുവല്ല നഗരസഭയിലെ വാർഡ് 21 എന്നീ സ്ഥലങ്ങളിൽ 30 മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
പത്തനംതിട്ട : കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്, 12, വാർഡ് 13ൽ ഉൾപ്പെട്ട ചാലാപ്പള്ളി, താളിയാനിച്ചൽ ഭാഗം, തിരുവല്ല നഗരസഭയിലെ വാർഡ് 38 ൽ ഉൾപ്പെട്ട മുത്തൂർ ചുമത്ര റോഡിൽ തൃക്കണ്ണാപുരം ക്ഷേത്രം മുതൽ എൻഎസ്എസ് സ്‌കൂളിന്റെ പിൻവശം ഭാഗം വരെ, നാങ്കരമല ഭാഗം, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് നാല്, എട്ട് എന്നീ സ്ഥലങ്ങൾ 31 മുതലും, തിരുവല്ല നഗരസഭയിലെ വാർഡ് മൂന്നിൽ ഉൾപ്പെട്ട തോപ്പിൽമല ഭാഗം, ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ച്, 12, 14, 16, 17എന്നീ സ്ഥലങ്ങൾ ഒന്നു മുതലും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി.