train

തായ്ലന്റിലെ ബാങ്കോക്ക് ബാങ് സ്യൂ ജില്ലയിൽ ഒരു ശ്മശാനമുണ്ട്. ലോകത്തിലെ മിക്ക ഇടങ്ങളിലും ശ്മശാനമുണ്ടല്ലോ, ഇതിലെന്താ പുതുമ എന്നാണോ? കാര്യമുണ്ട്, ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടിയുള്ളതല്ല, ട്രെയിനുകൾക്കുള്ളതാണ്. ഇരുപത് വർഷത്തിലേറെയായി ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ ട്രെയിനുകൾകൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ ശ്മശാനഭൂമി. ഇവിടെ

ട്രെയിനുകൾ ഉപേക്ഷിക്കപ്പെട്ടതോടെ ട്രെയിൻ ഗ്രേവ്യാർഡ് എന്നാണ് സ്ഥലം അറിയപ്പെടുന്നത്. 50 വർഷത്തിലേറെ പഴക്കമുള്ള ട്രെയിനുകളാണ് അവയെല്ലാം. സ്ഥലത്തിൻ്റെ ഫോട്ടോയെടുക്കാൻ ചെന്ന പ്രസിദ്ധ അമേരിക്കൻ ഫോട്ടോഗ്രാഫർ ഡാക്സ് വാർഡിന്റെ അഭിപ്രായത്തിൽ 20 വർഷമാണ് ഈ ശ്മശാനത്തിന്റെ പ്രായം. പക്ഷേ, വർഷങ്ങളുടെ കഥ പറയുന്ന ട്രെയിനുകൾ ചരിത്രത്തിന്റെ നേർചിത്രങ്ങളാണ്.' കാഴ്ചയ്ക്ക് വളരെയധികം കൗതുകം ജനിപ്പിക്കുന്ന ഈ 'ട്രെയിൻ മൃതദേഹങ്ങൾ' വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല, പക്ഷേ ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശമായതിനാൽ നല്ലൊരു കാഴ്ചയാണ് കൗതുകപ്രിയർക്ക് നഷ്ടമാകുന്നത്‌.