ഡീസൽ - പെട്രോൾ അലോട്ട്മെന്റായില്ല
കൊല്ലം: ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലത്തെത്തിച്ച മൊബൈൽ ഫുഡ് സേഫ്ടി ലാബ് വീണ്ടും ഷെഡിലായി. മൊബൈൽ ലാബിന്റെ ഓട്ടത്തിനാവശ്യമായ ഡീസലിനും ലാബിലെ ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള പെട്രോളിനും ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിൽ നിന്ന് തുക അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
തിരുവനന്തപുരം നഗരം കണ്ടെയ്ൻമെന്റ് സോണിലായിരുന്നതിനാൽ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഓഫീസ് പ്രവർത്തിച്ചത് വിരലിലെണ്ണാവുന്ന ദിവസങ്ങളാണ്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ തുക ഉടൻ അനുവദിച്ചേക്കുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണറുടെ ഓഫീസ് വെളിപ്പെടുത്തി. രണ്ടാഴ്ചമുമ്പ് കൊല്ലം നഗരം, ചാത്തന്നൂർ, പാരിപ്പള്ളി മേഖലകളിൽ മൊബൈൽ ലാബെത്തി കടകളിൽ നിന്നും വാഹനങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഇന്ധനപ്രശ്നം ഉടലെടുത്തത്.
''
ഇന്ധനത്തിനുള്ള പണം ലഭിച്ചാലുടൻ പരിശോധനകൾ പുനരാരംഭിക്കും.
ദിലീപ്, അസി. ഭക്ഷ്യസുരക്ഷാ കമ്മിഷണർ, കൊല്ലം