photo
ഷാജിയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത വാറ്റ് ഉപകരണങ്ങൾ.

കരുനാഗപ്പള്ളി : എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി.മോഹന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച റെയ്ഡിൽ 5 ചിറ്റർ ചാരായവും 55 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. തഴവാ എ.വി.എച്ച് എസിന് സമീപം ഇടയനേത്ത് ഷാജിയുടെ വീടിന്റെ അടുക്കളയിൽ നിന്നാണ് ചാരായം കണ്ടെടുത്തത്. എക്സൈസ് എത്തിയതൊടെ ഷാജിയും സഹായി ചവറ സ്വദേശി വിനീഷും ഓടി രക്ഷപെട്ടു. ഇവരെ രണ്ട് പേരെയും പ്രതിയാക്കി കേസെടുത്തു. റെപ്രിവന്റീവ് ഓഫീസർ പി.എൽ.വിജിലാലിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച്.ഷിഹാസ്, ബി.ശ്രീകുമാർ, എസ്. അനിൽകുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.