tree
തെൻമലയ്ക്ക് സമീപം കൂവക്കാട് ഹൈടെൻഷൻ ലൈനിന് മുകളിലൂടെ റോഡിലേക്ക് കടപുഴകിയ മരം ഫയർഫോഴ്സെത്തി മുറിച്ച് നീക്കുന്നു

തെന്മല :തെന്മലക്കും കുളത്തൂപ്പുഴയ്ക്കും മദ്ധ്യേ കൂവക്കാട് മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.ഹൈടെൻഷൻ ലൈനിന് മുകളിലൂടെ വീണ് കിടന്ന മരം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി മുറിച്ച് നീക്കി ദുരന്തം ഒഴിവാക്കി.ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ശക്തമായ മഴയിലും കാറ്റിലും റോഡരികിൽ നിന്ന അക്കേഷ്യാമരമാണ് കടപുഴകിയത്. മരം റോഡിന് കുറുകെ വീണതോടെ തെൻമലറൂട്ടിൽ ഗതാഗതം തടസപ്പെട്ടു.അസി.സ്റ്റേഷൻ ഓഫീസർ സാബുവിന്റെ നേതൃത്വത്തിൽ പുനലൂരിൽ നിന്ന് അഗ്നിശമന സേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.