അഞ്ചൽ: കുടുംബാംഗങ്ങളോടൊപ്പം ടി.വി കണ്ടുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. ആയൂർ കമ്പംകോട് പുതുപ്പടപ്പ് വടക്കേക്കര ചരുവിള പുത്തൻവീട്ടിൽ യോഹന്നാന്റെ ഭാര്യ കുഞ്ഞുമോളാണ് (62) മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഉടൻ കടയ്ക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയോടെ കമ്പംകോട് ഓൾ സെയ്ന്റ് മാർത്തോമ്മ പള്ളിയിൽ സെമിത്തേരിയിൽ. മക്കൾ: ഷിബു യോഹന്നാൻ, പ്രകാശ് യോഹന്നാൻ. മരുമക്കൾ: ജിജി, രാജി.